ഡയറി കുറിപ്പുകള്‍ എന്റെ ജീവിതത്തില്‍ ഒരു ഭാഗമേ ആയിരുന്നില്ല ഒരിക്കലും..
അതിനുള്ള സമയം ഇല്ലായിരുന്നത് കൊണ്ടാണോ ..അതോ എന്റെ ജീവിതത്തില്‍
എഴുതാനൊന്നും ഇല്ല എന്ന് തോന്നിയത് കൊണ്ടാണോ ..അറിയില്ലാ..
പക്ഷെ എന്റെ നീണ്ട വര്‍ഷങ്ങളില്‍ എനിക്ക് തോന്നാത്തത് ..ഇപ്പോള്‍ ..
എന്റെ ഈ ചുവന്ന മഷി തണ്ടിലൂടെ പുറത്ത് വന്നപ്പോള്‍ ..എന്റെ രക്തം കൊണ്ടെഴുതിയ ഒരു കഥയായ് എനിക്ക് തോന്നി..ഞാന്‍ ആലോചിച്ചു..അല്ലാ..എന്തിനാ ഈ എഴുതുന്നത്...... .......................,എഴുതിയിട്ടെന്തു നേടാനാ...ഇല്ലാ..എനിക്കറിയണം..എന്തിനു വേണ്ടിയായിരുന്നു എല്ലാം..എന്റെ അന്വേഷണങ്ങള്‍ അവസാനിക്കുമ്പോള്‍ ഈ ഡയറിയുടെ..പല ഭാഗങ്ങളും ചിതലുകലാല്‍ വ്രണപ്പെട്ടു വികൃതമായ ഒരവസ്ഥയില്‍ ..അതിനിട വരുത്തണമോ..അതോ അതിനു മുന്നേ ഏതെങ്കിലും ചുടുകാട്ടിലെ..എരിഞ്ഞു തീരാത്ത കനലുകള്‍ക്ക് ഭക്ഷണമാക്കണോ..ഏതും കാലം തീരുമാനിക്കട്ടെ....
ഓടി മറയുന്ന വഴിവിളക്കുകള്‍ .....
തിരക്കൊഴിയാത്ത ദിവസങ്ങള്‍ ..
നേരം പുലരുന്നതിനു മുന്നേ എണീറ്റ് ജോലിക്ക് പോകണം..
ഈ തണുത്ത പുലരിയില്‍ രണ്ടു മൂന്നാവര്‍ത്തി മനസിനോട് ചോദിച്ചു..
ഇന്ന് ഒരു ലീവ് എടുത്താലോ..
വീണ്ടും മയക്കത്തിലേക്ക് വഴുതുമ്പോള്‍ ഒരു സുപ്രഭാത ഗീതം
കുളിരിനു മേല്‍ കുളിരായ് കാതുകളിലേക്ക് ഒഴുകി എത്തി..
മൊബൈലില്‍ നിന്നാണെങ്കിലും നാട്ടിലെ ക്ഷേത്രത്തില്‍
നിന്നും കേള്‍ക്കുന്ന ഒരു പ്രതീതി..
അപ്പോഴേക്കും അലോസരം പോലെ കാതുകളില്‍ ..
മര്യാദക്ക് എണീറ്റ് പണിക്കു പോടാ..
പാതിരാ വരെ കമ്പൂട്ടറും കുത്തിപ്പിടിച്ച്ചു ഇരിക്കും..
പുലരുമ്പോള്‍ മൂടിപ്പുതച്ചു ഉറക്കവും..
മനസില്ല മനസോടെ എന്റെ ആ കൂതറ ഫ്രെണ്ടിനെ മനസ്സില്‍ തെറി പറഞ്ഞ് കൊണ്ടെണീറ്റു..
എന്നും യാത്രക്കിടയില്‍ ഒന്ന് മയങ്ങാറ് പതിവായിരുന്നു..
ഇന്ന് മയക്കം എന്നില്‍ നിന്നകന്നു നിന്നു...
വഴിയില്‍ കന്നുന്നതെല്ലാം എന്നില്‍ നിന്നു ഓടിയകലുന്നത് ഞാന്‍ കണ്ടു..
ആ തെരുവിലെ വഴി വിളക്കുകള്‍ ..എന്നില്‍ നിന്നകലുംപോള്‍ ..
അങ്ങ് ദൂരെ എന്റെ നിഴല്‍ ചിത്രം പോലെ ഒറ്റപ്പെട്ട ഒരു കുറ്റി ചെടിയെ ഞാന്‍ കണ്ടു..
അവനും എന്നെ പോലെ ഓടുകയായിരുന്നു..
പക്ഷെ അവനും എങ്ങും ആരുടെ അടുത്തേക്കും അടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു..
അടുക്കുന്നവരെല്ലാം അകലുന്ന വേദന..
അത് താങ്ങാവുന്നതിലും അപ്പുറമാണെന്ന് എനിക്കെന്നോ മനസിലായതാണ്..
അമ്മ പറഞ്ഞുള്ള ഓര്‍മയാണ്..
എന്റെ മുട്ടിലിഴയുന്ന പ്രായത്തില്‍ രണ്ടു കിലോ മീറ്ററോളം ഞാന്‍ മുട്ടിളിഴഞ്ഞു പോയി പോലും..
എന്തിനായിരുന്നു അന്ന് തുടങ്ങിയ എന്റെ പരക്കം പാച്ചില്‍ ഇന്നും ഞാന്‍ തുടരുന്നത്..
ഇനി എന്ന് ഈ ഓട്ടം അവസാനിക്കും..
മനസ് പലയിടങ്ങളിലൂടെ സഞ്ചരിച്ച് അവസാനം മയക്കം എന്നെ കീഴ്പ്പെടുത്തി തുടങ്ങിയപ്പോള്‍..
വീണ്ടും നേരത്തെ കേട്ട അപസ്വരം ..ഡാ ഇറങ്ങ്.. സൈറ്റ് എത്തി..
ഹോ..വല്ലാത്തൊരു ജീവിതം തന്നെ..നാട്ടില്‍ നിന്നാല്‍ മതിയായിരുന്നു..
വേണ്ട എന്ന് മറുത്തൊരു തീരുമാനമെടുക്കാന്‍ അധിക സമയം വേണ്ടി വന്നില്ല..
നാട്ടിലേക്ക് ഓര്‍മ്മകള്‍ ചിറകു വച്ചു പറക്കാന്‍ തുടങ്ങുമ്പോള്‍ ..
ഓര്‍മയുമായ് നടന്നാല്‍ വയറെരിയും എന്ന ചിന്ത എന്നെ പിന്തിരിപ്പിച്ച്ചു..
മുഖം മൂടി വച്ച മുഖവുമായ് ഞാന്‍ സൈറ്റിലേക്കു ..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ